ശബരിമല ആചാര- അനുഷ്ഠാനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കും; നാളെ എൻഎസ്എസ് യോഗം പെരുന്നയിൽ

ശബരിമല ആചാര- അനുഷ്ഠാനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദീകരിക്കാനായി എൻഎസ്എസ് യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നടക്കുക. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികൾക്കും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്ക് യൂണിയൻ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗമാണിത്. യോഗത്തിൽ നടക്കുന്ന ചർച്ചകൾ പിന്നീട് കരയോഗങ്ങളിലേക്ക് കൈമാറും. ഇന്ന് ഉച്ചയ്ക്കോടെയാണ് സർക്കുലർ പുറത്തിറക്കിയത്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ യോഗത്തിൽ നേരിട്ട് പങ്കെടുക്കും.
അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ജി. സുകുമാരൻ നായർ നടത്തിയ പ്രസ്താവനകളും സർക്കാർ അനുകൂല നിലപാടും എൻഎസ്എസിനുള്ളിൽ തന്നെ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച വാർഷിക പ്രതിനിധി സഭയിൽ ഇതുസംബന്ധിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല. ഇന്നും ജനറൽ സെക്രട്ടറിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. നേരത്തെ കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകൾ ഉയർന്നിരുന്നു.
Tag: Issues related to the protection of Sabarimala rituals and practices will be explained; NSS meeting in Perunna tomorrow