keralaKerala NewsPoliticsUncategorized

കോൺഗ്രസ് നിലപാടുള്ള പാർട്ടിയാണ്;പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് വി.ഡി സതീശൻ

കോൺഗ്രസ് നിലപാടുള്ള പാർട്ടിയാണെന്നും സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം ആര് നടത്തിയാലും അതു തെറ്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .സിപിഎം അടക്കമുള്ള പാർട്ടികളിൽ റേപ്പ് കേസ് പ്രതികൾ ജനപ്രതിനിധി സ്ഥാനത്ത് തുടരുമ്പോളാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും വി.ഡി.‘‘ആരെങ്കിലും രാജിവയ്ക്കുമെന്ന് പറഞ്ഞിരുന്നോ? കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് പറഞ്ഞതുപോലെ ഒരു പരാതിയും ലഭിച്ചിട്ടില്ല, ഒരു തെളിവുകളും ആരും കൈമാറിയിട്ടില്ല. 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ രാജിവച്ചു. പാർട്ടിയുമായി ആലോചിച്ചാണ് പാർട്ടിയിൽനിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ‘കോംപ്രമൈസ്’ ചെയ്തുവെന്നു മന്ത്രി എം.ബി.രാജേഷ് പറയുന്നത് കേട്ടു. ഒരു റേപ്പ് കേസ് പ്രതിയുടെ പിന്തുണയോടെയാണ് മന്ത്രി നിയമസഭയിൽ ഇരിക്കുന്നത്. പോക്സോ കേസ് പ്രതി ബിജെപിയുടെ ഹൈക്കമറ്റിയിലുണ്ട്. സിപിഎമ്മിൽ നിന്ന് ഒരുപാട് പേർ ഉണ്ട്. ഒരാളുടെയും പേര് ഞങ്ങൾ പറയുന്നില്ല’’ – സതീശൻ പറഞ്ഞു. ‘‘സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് മനസിലായപ്പോൾ ‍ഞങ്ങൾ നടപടിയെടുത്തു. വേറൊരു പാർട്ടിയെ പോലെയല്ല കോൺഗ്രസ് ഇക്കാര്യം കൈകാര്യം ചെയ്തത്. പാർട്ടിയുടെ മുൻ നിരയിൽ നിർത്തിയ ആള്‍ക്കെതിരെയാണ് നടപടി എടുത്തത്. രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല. സ്ത്രീയുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനം എടുത്തത്. ബാക്കിയുള്ള കേസുകളിൽ എഫ്ഐആർ എടുത്തിട്ട് പോലും ചിലർ സ്ഥാനങ്ങളിൽ ഇരിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button