‘സാമൂഹിക അകലം ജനങ്ങള്‍ക്ക് മാത്രമേ ഉള്ളോ സര്‍’?
തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന പേരില്‍ പോലീസ് സാധാരണ ജനതയോട് കാണിക്കുന്ന ക്രൂരത നാളുകളായി നാം കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം സാധാരണ ജനങ്ങള്‍ക്ക് മാത്രം ബാധകമാണോ എന്ന ചോദ്യം ഉയരുന്ന പല സാഹചര്യവും ഭരണത്തിലിരിക്കുന്നവരുടെ പ്രവര്‍ത്തിയില്‍ നിന്നും ഉണ്ടായിട്ടുണ്ട്.
അത്തരത്തില്‍ കേരള മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രവര്‍ത്തിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. സംഭവം എന്തെന്നാല്‍ കേരള നിയമസഭയില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് പൂക്കളം ഒരുക്കിയിരുന്നു. ഈ പൂക്കളം കാണാന്‍ മുഖ്യമന്ത്രി പോയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം പൂക്കളം കാണാന്‍ സാമൂഹിക അകലമൊന്നും പാലിക്കാതെ നിരവധി പേരാണ് തടിച്ചുകൂടിയത്.
ഈ ചിത്രങ്ങള്‍ മുഖ്യമന്ത്രി തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓണാഘോഷങ്ങള്‍ക്കായി ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും, ആളുകള്‍ വീടുകളില്‍ തന്നെ ഓണം ആഘോഷിക്കണമെന്നും കഴിഞ്ഞ ദിവസം ജനങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി ഓണ പൂക്കളം കാണാന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു ഇത്തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴേ നിരവധി വിമര്‍ശനങ്ങളാണ് ഇതിനോടകം ഉയര്‍ന്നിരിക്കുന്നത്.
കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെതിരെ കേസില്ലേ പൊലീസ് മാമാ?’ ‘നല്ല സാമൂഹിക അകലം, തിക്കും തിരക്കും ഇല്ല’ ‘കൊറോണ ചത്തു’., ‘എന്താ ഒരു സാമൂഹിക അകലം….. സൂപ്പര്‍…. ഇങ്ങനെ വേണം കോവിഡിനെ പ്രതിരോധിക്കാന്‍ എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങളും തമാശകലര്‍ന്ന ചോദ്യവുമാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നത്.