Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മ, എം എ ബേബി.

തിരുവനന്തപുരം/ വിമർശനം ഉണ്ടാക്കും വിധം പൊലീസ് നിയമ ഭേദഗതി കൊണ്ടു വന്നത് പോരായ്‌മയാണെന്നും, വിവാദങ്ങൾ ഒഴിവാക്കാനാണ് ഇനി ശ്രമിക്കേണ്ടതെന്നും,സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പാർട്ടി ചർച്ച ചെയ്‌തിട്ടാണ് പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്. പൊലീസ് നിയമ ഭേദഗതിക്കെതിരെ പാർട്ടിക്കകത്ത് തന്നെ രൂപപ്പെട്ട അസംതൃപ്‌തി പരസ്യമായി വെളിപ്പെടുത്തുന്നതായിരുന്നു എം എ ബേബിയുടെ വെളിപ്പെടുത്തൽ. നിയമ ഭേദഗതിക്ക് മുൻപുള്ളകാര്യങ്ങൾ ഇനി ചർച്ച ചെയ്യേണ്ടതില്ല. ഈ നിയമ ഭേദഗതി സംബന്ധിച്ച് എത്ര ആലോചനകൾ നടന്നാലും പോരായ്‌മകളുണ്ടാകാമെന്നാണ് വ്യക്തമായത്. പോരായ്‌മകളെല്ലാം തിരിച്ചറിയുകയും അത് മനസിലാക്കുകയും ചെയ്യുന്നുവെന്നും, എങ്ങനെ മുന്നോട്ട് പോകണമെന്ന് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നും എം എ ബേബി പറഞ്ഞു.