CrimeGulfKerala NewsLatest NewsNationalNews

സ്വണ്ണക്കടത്തുകാരുമായി അടുത്ത ബന്ധം,കുടുങ്ങുന്ന തെളിവുകൾ.., ശിവശങ്കറിനെ സസ്പെൻഡ് ചെയ്യും.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, സംസ്ഥാന ഐ ടി വകുപ്പിന്റെ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിന്, യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു നടന്ന സ്വർണ്ണ കള്ളക്കടത്തിൽ ബന്ധമുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചു. നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്നക്ക് പുറമേ സന്ദീപുമായും മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്നു ശനിയാഴ്ച നടന്ന റെയ്ഡില്‍ ആണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളത്. സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായതോടെ ഐടി വകുപ്പ് മുൻ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ സർക്കാരിന്, സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യേണ്ട അവസ്ഥയായി. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. ശിവശങ്കറിന്‍റെ ഫ്ലാറ്റ് കസ്റ്റംസ് റെയ്ഡ് ചെയ്തതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കുകയായിരുന്നു. സ്വപ്ന അടക്കമുള്ള പ്രതികളുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാതിരിക്കാൻ പറ്റില്ല.

കേസില്‍ പിടിയിലായ സരിത്തിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളെ പ്രേരിപ്പിച്ചത്. സ്വപ്നയെയും സന്ദീപിനെയും ചോദ്യംചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് കസ്റ്റംസും എന്‍ഐഎയും കണക്ക് കൂട്ടുന്നത്. കടത്തിക്കൊണ്ടു വരുന്ന സ്വർണം ആർക്ക് കൊടുക്കുന്നുവെന്നും നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്താൻ ആരൊക്കെ സഹായിച്ചിട്ടുണ്ടെന്നുമാണ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.

സരിത്തിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ റമീസ് മുന്‍പും പിടിയിലായിട്ടുണ്ട്. ഇയാളെ കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്തുവരുകയാണ്.
കോഴിക്കോട്ടും മലപ്പുറത്തുമുള്ള ചില വ്യാപാരികളിലേക്കും അന്വേഷണം നീങ്ങുന്നുണ്ടെന്നും വിവരം ഉണ്ട്. അഞ്ച് പേർ ഇതിനോടകം നിരീക്ഷണത്തിലാണ്. എന്‍ഐഎയുടെ പ്രതിപട്ടികയിലുള്ള ഫാസിലിനെ കണ്ടെത്താനായിട്ടില്ല . ഇയാളെ ഉടൻ പിടികൂടുമെന്നാണ് വിവരം. അതേസമയം സ്വപ്ന സുരേഷ്, സന്ദീപ്, സരിത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച്‌ കഴിഞ്ഞു. കസ്റ്റംസിന്റെ നിർദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഇവർക്ക് നിരവധി ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ളതായും കണ്ടെത്തിയിട്ടുണ്ട്.

സംസ്ഥാന ഐ.ടി വകുപ്പിന് കീഴിലുള്ള സ്പേസ് പ്രോജക്ടിലെ ഉദ്യോഗസ്ഥയായിരുന്നു സ്വപ്ന. നേരത്തെ ഇവർ യു.എ.ഇ കോൺസുലേറ്റിൽ ജോലി ചെയ്തിട്ടുണ്ട്. ഈ ബന്ധം ഉപയോഗപ്പെടുത്തിയാണ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തിയത്. ഇതിനിടെ സ്വർണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കേന്ദ്ര സർക്കാർ കൈമാറുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റിവച്ചിരുന്നു. എൻഐഎ എടുത്ത കേസിന്റെ എഫ്ഐആർ പകർപ്പ് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ, പിടിയിലായ പ്രതികളുമായി കൊച്ചിയിലേക്ക് വരികയായിരുന്ന എന്‍.ഐ.എയുടെ വാഹനം പഞ്ചറായി. പ്രതി സ്വപ്‌ന സുരേഷുമായി സഞ്ചരിച്ചിരുന്ന വാഹനമാണ് പഞ്ചറായത്. വടക്കാഞ്ചേരി കഴിഞ്ഞപ്പോഴാണ് വാഹനം പഞ്ചറായത്. തുടര്‍ന്ന് സ്വപ്നയെ സന്ദീപ് സഞ്ചരിച്ച വാഹനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button