keralaLatest NewsNewsPoliticsUncategorized

എം പി സുരേഷ്‌ ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് 10,000 മടക്കി നൽകി

സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നൽകിയത്

തൃശ്ശൂര്‍: സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് 1.75 ലക്ഷം രൂപയിൽ നിന്നും കരുവന്നൂർ ബാങ്ക് 10,000 മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നൽകിയത്. ആകെ നൽകേണ്ട തുക 1.75 ലക്ഷം രൂപയാണ് . ഇരിങ്ങാലക്കുടയിൽ നടന്ന സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ പരിപാടിക്കിടെയാണ് കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടുന്നതുമായി ബന്ധപ്പെട്ട് ആനന്ദവല്ലി ചോദ്യം ഉന്നയിച്ചത്. എന്നാല്‍ ചോദ്യത്തിന് സുരേഷ് ഗോപി നല്‍കിയ മറുപടി വിവാദമായിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കാൻ സഹായിക്കുമോ എന്നായിരുന്നു ആനന്ദവല്ലിയുടെ ചോദ്യം. അതിന് മുഖ്യമന്ത്രിയെ സമീപിക്കാനായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ മറുപടി. എന്നാൽ, മുഖ്യമന്ത്രിയെ തേടി തനിക്ക് പോകാൻ കഴിയില്ലെന്ന് വയോധിക പറഞ്ഞതോടെ ‘എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്ന് സുരേഷ് ഗോപി പരിഹാസത്തോടെ പ്രതികരിച്ചു.

തുടർന്ന്, ‘ഞങ്ങളുടെ മന്ത്രിയല്ലേ നിങ്ങൾ?” എന്ന് വയോധിക ചോദിച്ചപ്പോൾ, ‘അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണ്. നിങ്ങൾ മുഖ്യമന്ത്രിയെ കണ്ട് ഇഡി പിടിച്ചെടുത്ത പണം സ്വീകരിക്കാൻ പറയൂ, എന്നിട്ട് നിങ്ങൾക്ക് വീതിച്ച് തരാൻ പറയൂ’ എന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആനന്ദവല്ലിത്ത് 10,000 രൂപ തിരികെ നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button