വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടു കോടി തട്ടിയെടുത്ത സംഭവത്തിൽ പോലീസിൽ പരാതി കൊടുക്കാൻ വൈകി, പരാതിയിൽ തുക കുറച്ചു കട്ടി.

വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടു കോടി തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൂചന. ഡേ ബുക്കിൽ രണ്ടു കോടി കുറവുള്ളതായി കണ്ടെത്തിയ സംഭവത്തിൽ പോലീസിൽ പരാതി കൊടുക്കാൻ വൈകിയതും, ആദ്യം കൊടുത്ത പരാതിയിൽ 60 ലക്ഷത്തോളം കാണാതായതായി മാത്രം പറഞ്ഞിരിക്കുന്നതുമാണ് ദുരൂഹത വർധിപ്പിച്ചിരിക്കുന്നത്. 27 ന് പണാപഹരണം കണ്ടെത്തിയതിനെ പറ്റി പോലീസിൽ അറിയിക്കുന്നത് 31 ഒന്നാം തീയതിയാണ്. പരാതിയിൽ കാണാതായ തുക കുറച്ചു കാണിക്കുകയും ചെയ്തിരിക്കുന്നു. രണ്ടു കോടി ലോഗ് ബുക്കിൽ കുറവ് വരുന്നത് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതിനെ തുടർന്നാണ്.
60 ലക്ഷം കഴിച്ചു ട്രഷറി അക്കൗട്ടിൽ തന്നെ ഉണ്ടെന്നാണ് ചുമതല ഉള്ള ഉദ്യോഗസ്ഥൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. എന്നാൽ കളക്ടറുടെ അക്കൗട്ടിൽ നിന്നും അത്രയും തുക മാറ്റപ്പെട്ടിരുന്നതായും പറയുന്നുണ്ട്.
അതേസമയം, വഞ്ചിയൂർ സബ് ട്രഷറിയിൽ കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ സീനിയർ അക്കൗണ്ടൻറിന് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സീനിയർ അക്കൗണ്ടൻറ് എം.ആർ. ബിജുലാലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നികുതി വകുപ്പിലെ ആഭ്യന്തര വിജിലൻസ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മേയ് 31ന് വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയത്. ജൂലൈ 27നാണ് കലക്ടറുടെ പേരിലുള്ള അക്കൗണ്ടിൽനിന്ന് രണ്ടുകോടി രൂപ സ്വന്തം പേരിലുള്ള ട്രഷറി ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയത്. അനധികൃത ഇടപാട് സ്ക്രൂട്ടിണി ചെയ്തതും ഇയാൾ സ്വന്തം യൂസർനെയിമും പാസ്വേഡും ഉപയോഗിച്ചാണ്. രണ്ടുകോടി രൂപയിൽ 60 ലക്ഷം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയും പല തവണകളായി പിൻവലിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയശേഷം ഇടപാടിന്റെ വിവരങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്തു. എന്നാൽ, പണം കൈമാറ്റത്തിനുള്ള ഡേ ബുക്കിൽ രണ്ടുകോടിയുടെ വ്യത്യാസം വന്ന വിവരം 27 നാണ് കണ്ടെത്തുന്നത്. രണ്ടുകോടി രൂപ കുറവുവന്നതെങ്കിലും ഈ തുക സമീപദിവസങ്ങളിലും കണ്ടെത്താനാകാതെ വന്നതിനെതുടർന്ന് ഡേ ബുക്ക് സമർപ്പിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് ബോധ്യമാകുന്നത്. നഷ്ടം സംഭവിച്ചത് 60 ലക്ഷം രൂപയാണെന്നും ശേഷിക്കുന്ന തുക ട്രഷറി ബാങ്ക് അക്കൗണ്ടിൽ തന്നെയുണ്ടെന്നും ട്രഷറി വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. തുകമാറ്റിയിട്ടുള്ള മറ്റ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്തിനുള്ള നടപടികൾ എടുത്തിരിക്കുകയാണ്.
വിരമിച്ച ജീവനക്കാരന്റെ യൂസർനെയിമും പാസ്വേഡും സീനിയർ അക്കൗണ്ടൻറിന് എങ്ങനെ ലഭിച്ചെന്നത് സംബന്ധിച്ചും വകുപ്പുതല അന്വേഷണം നടക്കുകയാണ്. സർവിസിൽനിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ പാസ്വേഡും യൂസർനെയിമും അന്നുതന്നെ റദ്ദാക്കണമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. എന്നാൽ, മേയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡും യൂസർനെയിമും ഉപയോഗിച്ച് ജൂലൈ 27ന് എങ്ങനെ പണം മാറ്റി എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ് ഇപ്പോൾ മുഖ്യമായും അന്വേഷിക്കുന്നത്.