Kerala NewsLatest NewsNationalUncategorized

കടൽക്കൊല കേസ്: നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണം; ആവശ്യവുമായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

ന്യൂ ഡെൽഹി: കടൽക്കൊല കേസിൽ പ്രതികളായ ഇറ്റാലിയൻ നാവികർക്ക് എതിരായ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നു കേന്ദ്രസർക്കാർ. ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിനാൽ കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ സുപ്രീം കോടതിയോട് അഭ്യർഥിച്ചു.

എന്നാൽ കേന്ദ്രത്തിന്റെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. രാജ്യാന്തര ട്രിബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം.

ട്രിബ്യുണൽ നിർദേശിച്ച നഷ്ടപരിഹാരം കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് കൈമാറി എന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ ആവശ്യത്തെ എതിർക്കാൻ ആയിരുന്നു നേരത്തെ കേരള സർക്കാരിന്റെ തീരുമാനം.

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചവരിൽ മലയാളികൾ ഉള്ളതിനാൽ കേരളത്തിന്റെ നിലപാട് സുപ്രീം കോടതി കേൾക്കണം എന്നാണ് സംസ്ഥാന സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്. ഈ നിലപാടിൽ സംസ്ഥാന സർക്കാർ ഉറച്ച്‌ നിൽക്കും എന്നാണ് സൂചന.

സെന്റ് ആന്റണീസ് ബോട്ടിൽ ഉണ്ടായിരുന്ന എട്ട് മത്സ്യത്തൊഴിലാളികളും, ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും, ബോട്ടിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മത്സ്യത്തൊഴിലാളി പ്രിജിന്റെ അമ്മയും ത്നങ്ങളുടെ വാദം കേൾക്കാതെ കേസിലെ നടപടികൾ അവസാനപ്പിക്കരുത് എന്ന് ആവശ്യപ്പെട്ട് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നിലപാടിൽ മത്സ്യത്തൊഴിലാളികൾ ഉറച്ച്‌ നിന്നാൽ കേസുമായി ബന്ധപ്പെട്ട് വിശദമായ വാദം കേൾക്കൽ കോടതിയിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button