Editor's ChoiceEducationKerala NewsLatest NewsLocal NewsNews
സംസ്ഥാനത്ത് ഐടിഐകള്‍ തുറക്കുന്നു.

തിരുവനന്തപുരം/ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐടിഐകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാർ തൊഴിലും നൈപുണ്യവും വകുപ്പ് അനുമതി നൽകി. ഒരേസമയം ക്‌ളാസ്സുകളിൽ 50 ശതമാനം ട്രെയിനികള്‍ക്ക് മാത്രം പ്രവേശനം നല്‍കിക്കൊണ്ട് തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രെയിനിംഗ് പുറപ്പെടുവിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യുവര്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും, കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പു വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഐടിഐകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മറ്റ് ക്രമീകരണങ്ങള്‍ക്ക് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.