Latest NewsNationalNewsPolitics

ആക്ഷന്‍ കിംഗ് ജാക്കി ചാന്‍ ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക്

ബെയ്ജിങ്: പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ താരം ജാക്കി ചാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ (സിപിസി) ചേരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് അധ്യക്ഷതയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബെയ്ജിങില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ജാക്കി ചാന്‍ ചേരാനുള്ള താല്‍പര്യം തുറന്നു പറഞ്ഞത്.

സി.പി.സി.യുടെ മഹത്വം എനിക്ക് കാണാന്‍ കഴിയും. 100 വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി പറയുന്നതും വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നു. സി.പി.സി.യില്‍ അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് 67 കാരനായ താരം പറഞ്ഞത്.

ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ജാക്കി ചാന്‍ സി.പി.സി യില്‍ ചേരാനുള്ള താത്പര്യം പ്രകടിപ്പിച്ചെന്ന് സ്റ്റേറ്റ് ഗ്ലോബല്‍ ടൈംസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.’ഞാന്‍ പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത കാലത്തായി നമ്മുടെ രാജ്യം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നുവെന്ന് പറയാന് എനിക്ക് സാധിക്കും. ചൈനയിലെ ഔദ്യോഗിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാക്കി ചാന്‍ പറയുന്നു.

വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയാണ് താരം. 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗവുമാണ്.

ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ചൈനയെ പിന്തുണച്ചുകൊണ്ടുള്ള ജാക്കി ചാന്റെ നിലപാടുകള്‍ നേരത്തേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ചൈന എന്റെ രാജ്യമാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. അതേസമയം ചൈനയും ഹോങ്കോങ്ങും എന്റെ ജന്മസ്ഥലമാണ്. ഹോങ്കോങ്ങിന് ഉടന്‍ സമധാനത്തിലേക്ക് മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം 2019 ല്‍ പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button