Kerala NewsLatest NewsPoliticsUncategorized
മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു

തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ദേശീയ അധ്യക്ഷൻ നഡ്ഡ പങ്കെടുക്കുന്ന തൃശൂരിൽ നടക്കുന്ന ബിജെപി സമ്മേളനത്തിലാണ് ജേക്കബ് തോമസ് പാർട്ടി അംഗത്വം സ്വീകരിച്ചത്.
നഡ്ഡ് ജേക്കബ് തോമസിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ തനിക്ക് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജേക്കബ് തോമസ് അടുത്തിടെ പറഞ്ഞിരുന്നു. ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്നതിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
നാടിനെ തകർക്കുന്ന പ്രവർത്തനമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തുന്നത്. പശ്ചിമ ബംഗാളിൻറെ അവസ്ഥ കേരളത്തിൽ ഉണ്ടാകാതിരിക്കണമെന്ന് ആഗ്രഹമുണ്ടെന് ജേക്കബ് തോമസ് പറഞ്ഞു.