CinemaentertainmentLatest News

‘ഒരു സ്ത്രീ അമ്മയുടെ തലപ്പത്തേക്ക് വരുന്നെങ്കിൽ പിന്മാറാൻ തയ്യാറെന്ന്’ ജ​ഗദീഷ്

അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് നടൻ ജഗദീഷ് പിന്മാറാൻ സാധ്യത. നേതൃത്വത്തിലേക്ക് സ്ത്രീ എത്തുന്നുവെങ്കിൽ മത്സരത്തിൽ നിന്ന് പിന്മാറുമെന്നും ഇന്ന് രാത്രി അന്തിമ തീരുമാനം എടുക്കുമെന്നും ജഗദീഷ് വ്യക്തമാക്കി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി രാത്രി സംസാരിച്ച ശേഷം നിലപാട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നോമിനേഷൻ സമർപ്പിക്കുമ്പോൾ ഇവരുടെ ആശീർവാദം തേടിയിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനാണ് ഈ തീരുമാനം. 2021-ൽ വൈസ് പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് പിന്മാറിയതും ഇതേ ലക്ഷ്യത്തോടെയാണെന്ന് ജഗദീഷ് ഓർമ്മിപ്പിച്ചു.

അമ്മ പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ആറ് പേർ പത്രിക സമർപ്പിച്ചിരിക്കുകയാണ്. ജഗദീഷിനൊപ്പം ശ്വേതാ മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവർ മത്സരിക്കുന്നു. വൈസ് പ്രസിഡന്റിന്റെ സ്ഥാനത്തേക്ക് ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ലക്ഷ്മിപ്രിയ, നവ്യ നായർ, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ, നാസർ ലത്തീഫ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

ജനറൽ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ, ജയൻ ചേർത്തല, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കും. അമ്മയുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15-നാണ് നടക്കുക. മോഹൻലാൽ പ്രസിഡന്റായിരുന്ന ഭരണസമിതി കഴിഞ്ഞ ഓഗസ്റ്റ് 27-ന് രാജിവെച്ചിരുന്നു. തുടർന്ന് സംഘടന തെരഞ്ഞെടുപ്പിലേക്ക് കടന്നു.

Tag: Jagadish says he is ready to step down if a woman comes to the head of the AMMA association

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button