Kerala NewsLatest News

രാജ്യത്ത് 30,549 പേര്‍ക്ക് കൊവിഡ്; 422 മരണം

ദില്ലി: രാജ്യത്ത് 30,549 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേരാണ് രോഗബാധിച്ച് മരിച്ചത്. 38,887 പേരാണ് രോഗമുക്തരായത്. 1.85 ശതമാനം ആണ് ടിപിആര്‍ നിരക്ക്.

ഇപ്പോള്‍ കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധന മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്കയിലാണ്. രണ്ടാം തരംഗം ദുര്‍ബലമായി തുടങ്ങിയ മെയ് ആദ്യ ആഴ്ച്ചയ്ക്ക് ശേഷം ആദ്യമാണ് കൊവിഡ് പ്രതിവാര കണക്കില്‍ വര്‍ധനയുണ്ടാകുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി പ്രതിദിന കണക്ക് അമ്പതിനായിരത്തിന് താഴെയാണ്. എന്നാല്‍ ഇതിനിടെ ഒരിക്കല്‍ മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തില്‍ താഴെ എത്തിയത്. എന്നാല്‍ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ അത്ര ശക്തമാവില്ല എന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് ഐഐടിയിലെ ഗവേഷകര്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button