Kerala NewsLatest NewsPoliticsUncategorized
ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി ഉമ്മൻചാണ്ടി; വിറപ്പിച്ച് ജെയ്ക്ക്
കോട്ടയം: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ലീഡുമായി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ ലീഡ് 2805 മാത്രം. അരനൂറ്റാണ്ടിലേറെയായി ഉമ്മൻചാണ്ടി കൈവെള്ളയിൽ വച്ചു സൂക്ഷിക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി.
എന്നാൽ ചാണ്ടി ഉമ്മന്റെ ഹാഗിയസോഫിയ പരാമർശമാണ് ഉമ്മന്ചാണ്ടിയ്ക്ക് തിരിച്ചടിയായതെന്നാണ് സൂചന. യാക്കോബായ ഓർത്തോഡോക്സ് ശക്തികേന്ദ്രങ്ങളിൽ ഉമ്മൻചാണ്ടിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 27,092 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി ജയിച്ചത്. സിപിഎമ്മിലെ ജെയ്ക് സി.തോമസാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗം എൻ. ഹരിയാണ് എൻഡിഎ സ്ഥാനാർഥി.