ബംഗളുരു: വിനോദത്തിനായി ടൂറിസം മേഖല വിഭുലപ്പെടുത്തിയിരിക്കുന്നു എന്നത് ശെരി തന്നെ എന്നാല്‍ വിനോദ സഞ്ചാരികളെ ലക്ഷ്യം വച്ച് കര്‍ണാടക ടൂറിസം മേഖല കൊണ്ടു വന്ന പുതിയൊരാശയം കേട്ട് അമ്പരന്നിരിക്കുകയാണ് ജനം. സംഭവം ഇത്രമാത്രം.
500 രൂപ ഫീസ് അടച്ചാല്‍ ഒരു ദിവസം മുഴുവന്‍ ജയില്‍പുള്ളികളോടൊപ്പം അവരിലൊരാളായി കഴിയാം. ജയില്‍ ടൂറിസത്തിന്റെ ഭാഗമായാണ് ഈ ഒരാശയം കര്‍ണാടക ജയില്‍ അധികൃതര്‍ മുന്നോട്ട് വച്ചിരിക്കുന്നത്. ബംഗളുരുവിലെ ഹിന്‍ഡാല്‍ഗ ജയില്‍ അധികൃതര്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കുവാന്‍ ആഗ്രഹിക്കുന്ന പദ്ധതി.
ജയില്‍ ജീവിതം എന്താണെന്ന് പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ അവസരം നല്‍കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ജയില്‍ അധികൃതര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയവും നിര്‍ദേശവും എല്ലാം കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിനെ അന്തിമ തീരുമാനം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ജയില്‍ അധികൃതര്‍.
ജയിലിനുള്ളില്‍ ഒരു തടവുകാരന്‍ എന്ത് പരിഗണനയാണ് നല്‍കുന്നത് അതേ രീതിയിലായിരിക്കും ടൂറിസ്റ്റിനോടും ജയില്‍ അധികൃതരുടെ സമീപനം. അതായത്. ജയിലിലെ രീതികള്‍ എല്ലാം പൂര്‍ണ്ണമായും ടൂറിസ്റ്റുകളും അനുസരിക്കണം.
കൂടാതെ ജയില്‍ യൂണിഫോമും പുലര്‍ച്ചെയുള്ള ജയിലിലെ ജോലികളും ഇവര്‍ ചെയ്യണം. താമസം സെല്ലില്‍ മറ്റ് തടവുപുള്ളികളോടൊപ്പവും ആയിരിക്കും. ജയില്‍ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ ജനങ്ങള്‍ മനസ്സിലാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാകും എന്ന ആശയമാണ് ജയില്‍ അധികൃതര്‍ മുന്നോട്ട് വയ്ക്കുന്നത്.