Latest NewsNational

നവജാത ശിശുവിനെ 3.60 ലക്ഷം രൂപയ്ക്ക് വിറ്റു; മാതാപിതാക്കള്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: നവജാത ശിശുവിനെ കാശു വാങ്ങി വിറ്റ കേസില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ഗോവിന്ദ് കുമാര്‍ (30), ഭാര്യ പൂജാ ദേവി (22), വിദ്യാനന്ദ് യാദവ് (50), ഭാര്യ റാംപാരി യാദവ് (45), രമണ്‍ കുമാര്‍ യാദവ്, ഹര്‍പാല്‍ സിങ് എന്നിവരാണ് പിടിയിലായത്. ആറു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ 3.60 ലക്ഷം രൂപയ്ക്കാണ് വില്‍പന നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ഗോവിന്ദ് കുമാര്‍ പൂജാ ദേവി ദമ്ബതികള്‍ക്കു പിറന്ന കുട്ടിയെ മക്കളില്ലാത്ത വിദ്യാനന്ദ്- റാംപാരി ദമ്ബതികള്‍ക്കു വില്‍പന നടത്തിയെന്നാണ് കേസ്. കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച്‌ ശിശുക്ഷേമ സമിതി തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button