വാളയാർ പീഡനക്കേസിലെ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

പാലക്കാട് /വിവാദമായ വാളയാർ പീഡനക്കേസിലെ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പ്രതികളായ വി. മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതിയാണ് ഇരുവരെയും റിമാൻഡ് ചെയ്തത്. ഇടവർ ജാമ്യഅപേക്ഷ നൽകിയിട്ടുണ്ട്. മധുവിന്റെയും ഷിബുവിന്റെയും ജാമ്യാപേക്ഷ കോടതി ജനുവരി 22ന് പരിഗണിക്കാനിരിക്കുകയാണ്. കേസിലെ മറ്റൊരു പ്രതി എം. മധുവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്ന സാഹചര്യത്തിൽ ജാമ്യത്തിൽ തന്നെ തുടരും.
വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് ബുധനാഴ്ച തുടക്കം കുറിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ തുടങ്ങിയത്. ജാമ്യത്തിലായിരുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കി. ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തിരുന്നു.
കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കോടതിയിൽ പുനർവിചാരണ ആരംഭിക്കുന്നത്. തെളിവുകളുടെ അഭാവത്തിന്റെ പേരിലായിരുന്നു പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. വിധി റദ്ദാക്കിയ ഹൈക്കോടതി കേസ് പുനർവിചാരണ നടത്താൻ വിചാരണ കോടതിക്ക് തുടർന്ന് ഉത്തരവ് നൽകുകയായിരുന്നു.