CinemakeralaKerala NewsLatest News

‘ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള’ : ഹൈക്കോടതി ഹർജി തീർപ്പാക്കി, ;ചിത്രം നാളെ തിയറ്ററുകളിലേക്ക്

മലയാള സിനിമയിലെ പുതിയ വിവാദ ചിത്രം ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട നിയമഹർജി കേരള ഹൈക്കോടതി തീർപ്പാക്കി. സെൻസർ സർട്ടിഫിക്കറ്റ് ചൊവ്വാഴ്ച, ജൂലൈ 11-നാണ് നൽകിയതെന്ന് സെൻസർ ബോർഡ് (CBFC) കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഹർജിക്ക് തീർപ്പായത്.

ചിത്രത്തിന്റെ ടീസറും ട്രെയിലറും മുൻ പേരായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ഇതിനു പിറകെ പുതിയ പേരിൽ റിലീസ് ചെയ്യുന്നതിനായി നിയമപരമായ അനുമതികൾ ഉറപ്പാക്കണമെന്ന അണിയറപ്രവർത്തകരുടെ ആവശ്യം കോടതി അംഗീകരിച്ചു.

CBFC ഉന്നയിച്ച ചില വാദങ്ങൾ അണിയറപ്രവർത്തകർ കോടതി മുന്നിൽ നിരാകരിച്ചു. എന്നാൽ ആ വാദങ്ങളുടെ ആഴത്തിലേയ്ക്ക് കടക്കില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. അതേസമയം, സെൻസർ നടപടികൾ പൂര്‍ത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടെയാണ് സിനിമ തിയറ്ററുകളിൽ എത്തുക. ചിത്രത്തിലെ കോടതി വിസ്താര രംഗങ്ങളിലുണ്ടായിരുന്ന “ജാനകി” എന്ന പേരുള്ള എട്ട് സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി സിനിമ ഒരേ സമയം പ്രദർശനത്തിനെത്തും. രാമായണത്തിലെ സീതയുടെ പേരുമായി സാമ്യമുണ്ടെന്ന നിലയിലാണ് “ജാനകി” എന്ന പേര് സിനിമയിൽ ഉപയോഗിക്കുന്നത് CBFC നിരാകരിച്ചത്. ജൂൺ 27-നാണ് സെൻസർ ബോർഡ് പ്രദർശനാനുമതി ആദ്യമായി നിഷേധിച്ചത്. ഈ നടപടി വിവാദമായി മാറിയതോടെ, സിനിമാ മേഖലയിൽ നിന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ശക്തമായ പിന്തുണയും പ്രതിഷേധവും ഉയർന്നു.

Tag: ‘Janaki v/s State of Kerala’: High Court disposes of petition, film to theatres tomorrow

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button