CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews
ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശ കമ്മിഷൻ.

തിരുവനന്തപുരം/ബംഗളുരു മയക്കുമരുന്ന് മാഫിയക്ക് സാമ്പത്തിക സഹായം നൽകിയതിന്റെ പേരിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശ കമ്മിഷൻ. ബാലാവകാശ കമ്മിഷൻ എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നോട്ടിസ് നൽകി. നിയമപരമായ സ്ഥാപനമായതിനാൽ നോട്ടിസ് കൈപ്പറ്റിയതായി മറുപടി നൽകണമെന്ന് കമ്മിഷൻ ഇഡിയോട് ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് ബിനീഷിന്റെ കുട്ടിയേയും ബന്ധുവിനെയും പുറത്തിറങ്ങാൻ ഇ ഡി അനുവദിയ്ക്കുകയാണിരുന്നു.