ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ പാര്‍ട്ടിയ്ക്ക് നേരിട്ട വലിയ തിരിച്ചടിയെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന പാര്‍ട്ടിക്കുള്ളിലെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇഷിബ രാജിയിലേക്ക് നീങ്ങിയത്.
കഴിഞ്ഞ ജൂലൈയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയിരുന്നു. പാർട്ടിയിൽ ഭിന്നതകൾ ഒഴിവാക്കാനും പുതുക്കിപ്പണിയാനും വേണ്ടിയാണ് രാജി എന്ന് പുറത്തുവരുന്ന വിവരം. പുതിയ പ്രധാനമന്ത്രി ചുമതലയേല്‍ക്കുന്നതുവരെ സംസ്ഥാനത്ത് തുടരുമെന്ന് ഇഷിബ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജൂലൈയിലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിനാവശ്യമായ 248 സീറ്റുകൾ പാർട്ടിക്ക് നേടാനായില്ല. ഇതോടെ മുന്നണിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും ഭരണ പ്രതിസന്ധി ശക്തമാകുകയും ചെയ്തു. പാർട്ടി സമഗ്രമായ നവീകരണം അനിവാര്യമാണെന്ന ആവശ്യം പിന്നാലെ ഉയർന്നു.
ഇഷിബയുടെ നിലവിലെ കാലാവധി 2027 സെപ്തംബർ വരെയായിരുന്നു. പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഒക്ടോബറിൽ നടക്കുമെന്ന് സൂചനയുണ്ട്.
Tag: Japanese Prime Minister Shigeru Ishiba announces resignation