Latest News

ജിഎസ്എല്‍വി എഫ് 10 വിക്ഷേപണം ഓഗസ്റ്റ് 12 ന്

ശ്രീഹരിക്കോട്ട: ജിഎസ്എല്‍വി എഫ് 10 വിക്ഷേപണം ആഗസ്റ്റ് 12 ന്. ശ്രീഹരിക്കോട്ടയില്‍ നിന്ന് പുലര്‍ച്ചെ 5:43 നാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
ഇഒഎസ് -03 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ജിഎസ്എല്‍വി മാര്‍ക്ക് 2 ഭ്രമണപഥത്തിലെത്തിക്കുക. ജിഐസാറ്റ് 1 എന്ന് നേരത്തെ പേരിട്ടിരുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം പല തവണ മാറ്റി വച്ചിരുന്നു.

വിക്ഷേപണം ആദ്യ പദ്ധതിയിട്ടത് 2020 മാര്‍ച്ച് അഞ്ചിനായിരുന്നു. അത് പിന്നീട്് മാറ്റുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് വിക്ഷേപണം പിന്നെയും വൈകി. ഈ വര്‍ഷം മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അത് നടന്നില്ല. പിന്നീടാണ്് പുതിയ വിക്ഷേപണ തീയതി എത്തിയത്.

ഇഒഎസ് 03 ഭൂസ്ഥിര ഭ്രമണപഥത്തില്‍ നിന്നുകൊണ്ട് മുഴുവന്‍ സമയവും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയും ഇതേ ശ്രേണിയിലുള്ള അടുത്ത ഉപഗ്രഹം 2022ല്‍ വിക്ഷേപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button