Latest NewsLife StyleSports

ക്രിക്കറ്റർ ജസ്പ്രീത് ബുംറക്ക് ജീവിതത്തിൽ പുതിയ ഇന്നിങ്സ്; സഞ്ജന ഗണേശിനെ ജീവിത സഖിയാക്കി

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും സ്പോർട്സ് ഷോ അവതാരക സഞ്ജ ഗണേശും വിവാഹിതരായി. തീർത്തും സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. സോഷ്യൽ മീഡിയയിലൂടെ ജസ്പ്രീത് ബുംറ തന്നെയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്. ഇരുവരും സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിവാഹ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെടെ 20 പേർ മാത്രം പങ്കെടുക്കുന്ന, ലളിതമായ ചടങ്ങായിട്ടാണ് വിവാഹം നടന്നതെന്നാണ് വിവരം.

‘സ്നേഹം, അത് നിങ്ങളെ യോഗ്യനാണെന്ന് കണ്ടെത്തുകയാണെങ്കിൽ, നിങ്ങളുടെ ഗതിയെ നയിക്കുന്നു. പ്രണയത്താൽ നയിക്കപ്പെടുന്ന ഞങ്ങൾ ഒരുമിച്ച്‌ ഒരു പുതിയ യാത്ര ആരംഭിച്ചു. ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമാണ്, ഞങ്ങളുടെ വിവാഹ വാർത്തകളും സന്തോഷവും നിങ്ങളുമായി പങ്കിടാൻ കഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്, ‘- സഞ്ജനയും ബുംറയും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“Love, if it finds you worthy, directs your course.”

Steered by love, we have begun a new journey together. Today is one of the happiest days of our lives and we feel blessed to be able to share the news of our wedding and our joy with you.

Jasprit & Sanjana pic.twitter.com/EQuRUNa0Xc
— Jasprit Bumrah (@Jaspritbumrah93) March 15, 2021

ടെലിവിഷൻ പ്രേക്ഷകരായ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതയാണ് സഞ്ജന. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങൾക്കും മുൻപും ശേഷവുമുള്ള ഷോകളുടെ അവതാരകയായി സഞ്ജന സജീവമാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎലിൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ഇത്തരം ഷോകളുടെ അവതാരകയായിട്ടുണ്ട്. സ്റ്റാർ സ്പോർട്സിനായി ‘മാച്ച്‌ പോയിന്റ്’, ചീക്കി സിംഗിൾസ്’ തുടങ്ങിയ ക്രിക്കറ്റ് ഷോകളുടെയും പ്രീമിയർ ബാഡ്മിന്റൻ ലീഗുമായി ബന്ധപ്പെട്ട് ‘ദിൽ സേ ഇന്ത്യ’ എന്ന ഷോയുടെയും അവതാരകയെന്ന നിലയിൽ ശ്രദ്ധേയയാണ്.

ഇന്ത്യൻ ദേശീയ ടീമിൽ അംഗമായ ബുമ്ര ഇംഗ്ലണ്ടിനെതിരായ ട്വന്റി20, ഏകദിന പരമ്പരകളിൽനിന്ന് പിൻമാറിയതോടെയാണ് വിവാഹ വാർത്ത സജീവമായത്. ഇതിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽനിന്നു കൂടി ബുംറ അവധിയെടുത്തതോടെ വിവാഹ വാർത്ത കൂടുതൽ വ്യാപകമായി. മലയാളി നടിയായ അനുപമ പരമേശ്വരനാണ് ബുംറയുടെ ഭാവി വധുവെന്ന് വരെ റിപ്പോർട്ടുകൾ വന്നു. ഇതിനിടെയാണ് സഞ്ജന ഗണേശന്റെ രംഗപ്രവേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button