വെള്ളം ചേര്‍ത്ത് ‘ജവാനെ’ കൊന്നു; നൂറിലേറെ തൊഴിലാളികളുടെ ജോലിയും വെള്ളത്തില്‍
തിരുവല്ല : ജവാന്‍ റം ഉല്പാദിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിന്റെ പ്രവര്‍ത്തനം താളം തെറ്റി. സ്പിരിറ്റ് മോഷണക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വരെ പങ്കുണ്ടെന്നതിനാല്‍ സ്ഥാപനത്തിന്റെ വ്രര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. പ്രവര്‍ത്തനം പുന:രാരഭിക്കുമെന്ന് ആദ്യം പറഞ്ഞിരുെന്നെങ്കിലും ഇതുവരെ മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കിയിട്ടിലെന്നാതാണ് വാസ്തവം.
1,24,000 ലീറ്റര്‍ ബ്ലെന്‍ഡ് ചെയ്ത സ്പിരിറ്റ് ഇപ്പോഴും സ്ഥാപനത്തില്‍ തന്നെ കിടക്കുകയാണ്. 5 ടാങ്കറുകള്‍ ചരക്ക് കടത്താനായി എത്തി എങ്കിലും ചര്‍ക്ക് ഇതുവരെ ഇറക്കീയിട്ടില്ല.
15 ദിവസമായി ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം നിലച്ചിട്ട്. ഈ സ്ഥാപനത്തില്‍ 10 സ്ഥിരം ജീവനക്കാരും 28 ജീവനക്കാരും 117 കരാര്‍ ജീവനക്കാരുമാണ് ജോലി ചെയ്തു വരുന്നത്. സ്പിരിറ്റ് വെട്ടിപ്പില്‍ ടാങ്കര്‍ ഡ്രൈവര്‍മാരായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലെ താല്‍ക്കാലിക ജീവനക്കാരനേയും അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാണ്.എക്സൈസ് എഫ് ഐ ആര്‍ പ്രകാരം നാലു മുതല്‍ ആറു വരെ പ്രതികളായി ജനറല്‍ മാനേജര്‍ അലക്സ് പി ഏബ്രഹാം, മാനേജര്‍ യു.ഷാഹിം. പ്രൊഡക്ഷന്‍ മാനേജര്‍ മുരളി എന്നിവരുമാണ്.
കുറച്ചു കാലമായി ഇവര്‍ ഇതിലൂടെ കോടികളുടെ നേട്ടമുണ്ടാക്കിയതായി സൂചനയുണ്ട്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന 20386 ലിറ്റര്‍ സ്പിരിറ്റ് മൂന്നു മുതല്‍ ആറു വരെ പ്രതികളുടെ അറിവോടെ ഒന്നും രണ്ടും പ്രതികള്‍ ഏഴാം പ്രതി മധ്യപ്രദേശ് സ്വദേശി അബുവിന് വിറ്റു എന്നതാണ് കേസ്. ടാങ്കറുകളില്‍ നിന്നും 10 ലക്ഷത്തില്‍ അധികം രൂപയും കണ്ടെത്തിയിരുന്നു.
പ്രതികള്‍ക്കെതിരെ മോഷണ കുറ്റത്തിനും കേസെടുത്തു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി സ്ഥാപനത്തില്‍ നിന്നുമുള്ള മദ്യ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഇതോടെ സര്‍ക്കാരിന് കീഴിലെ ഈ സ്ഥാപനം നിരവധി കരാറുകായുടെയും താല്‍ക്കാലിക ജീവനക്കാരുടെയും വരെ ജീവിതമാര്‍ഗമാണ് വെല്ലുവിളിയായത്. വെള്ളം ചേര്‍ത്ത് ജവാനെ കൊല്ലുക മാത്രമല്ല. നൂറിലേറെ തൊഴിലാളികളുടെ ജോലിയുമാണ് ഇപ്പോള്‍ വെള്ളത്തിലായിരിക്കുന്നത്.