Kerala NewsLatest NewsLocal NewsNews
വെള്ളക്കെട്ടിലേക്ക് ബസ്സിറക്കിയ സംഭവം; 5.30ലക്ഷംരൂപ നഷ്ടമുണ്ടാക്കിയെന്ന് എഫ്‌ഐആര്‍
ഈരാറ്റുപേട്ട: കോട്ടയം പൂഞ്ഞാര്‍ പള്ളിക്ക് സമീപം, കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപ് സെബാസ്റ്റ്യനെതിരെ കേസെടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് 5.30 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
നേരത്തെ സസ്പെന്‍ഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ജയദീപിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലാ എംവിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നോട്ടീസ് നല്‍കിയത്.
ശനിയാഴ്ചയാണ് കനത്ത മഴയെത്തുടര്‍ന്ന്, രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാര്‍ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തത്.