CinemaKerala NewsLatest NewsUncategorized

‘കോവിഡിനു മുൻപ് സിനിമയിൽ അഭിനയിച്ചിരുന്ന നാലു ഭീകരർ’; രസകരമായ കുറിപ്പുമായി ജയസൂര്യ

മലയാളസിനിമയിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലാൽ ജോസ് സംവിധാനം ചെയ്ത ‘ക്ലാസ്മേറ്റ്സ്’. കലാലയ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം റിലീസ് കഴിഞ്ഞ് 15 വർഷങ്ങൾ പിന്നിടുമ്ബോഴും ആ ക്ലാസ്മേറ്റ്സ് തമ്മിലുള്ള സൗഹൃദം സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും തുടരുകയാണ്.

ഇപ്പോഴിതാ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നരേയ്ൻ എന്നിവർക്കൊപ്പമുള്ള ഒരു വീഡിയോ കാളിന്റെ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുകയാണ് ജയസൂര്യ. ‘കോവിഡ് കാലത്തിന് മുൻപ് സിനിമയിൽ അഭിനയിച്ചിരുന്നു എന്ന് പറയപ്പെടുന്ന നാല് ഭീകര പ്രവർത്തകർ,’ എന്നാണ് ജയസൂര്യ കുറിക്കുന്നത്.
കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തും ഞങ്ങൾ സമാനമായ ഒരു സ്ക്രീൻഷോട്ട് എടുത്തിരുന്നു. ഇത്തവണ വ്യത്യാസമെന്താണെന്നു ചോദിച്ചാൽ, അന്ന് മരൂഭൂമിയുടെ നടുവിൽ ആയിരുന്നെങ്കിൽ, ഇന്ന് ഭാഗ്യവശാൽ ഞാൻ വീട്ടിൽ കുടുംബത്തിനൊപ്പമാണ് എന്നതാണ്, രാജ്യം കഴിഞ്ഞ തവണത്തേക്കാൾ കഠിനമായ ഒരു കോവിഡ് പോരാട്ടത്തിലൂടെ കടന്നുപോവുകയും ചെയ്യുന്നു എന്നതാണ്,’ പൃഥ്വി കുറിക്കുന്നു.

‘ആടുജീവിത’ത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് ലോക്ക്ഡൗൺകാലത്ത് പൃഥ്വി ജോർദ്ദാനിൽ പെട്ടു പോയ സമയത്തായിരുന്നു തന്റെ ‘ക്ലാസ്മേറ്റ്സ്’ ടീമിനൊപ്പമുള്ള വീഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് താരം പങ്കുവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button