ജയസൂര്യ – റോജിൻ തോമസ് ചിത്രം; “കത്തനാർ”-ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മെഗാ ബജറ്റ് സിനിമ “കത്തനാർ”-ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടൻ ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ പ്രത്യേക ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ആർ. രാമാനന്ദ് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ സംവിധാനച്ചുമതല വഹിക്കുന്നത് ‘ഹോം’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം നേടിയ റോജിൻ തോമസ് ആണ്. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയുമാണ്.
മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന വിസ്മയകരമായ ചിത്രാനുഭവമായിരിക്കും “കത്തനാർ” എന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ഇതിനുമുമ്പ് പുറത്തിറങ്ങിയ ഗ്ലിംപ്സ് വീഡിയോയ്ക്ക് പ്രേക്ഷകരിൽ നിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ വേഷമായി “കത്തനാർ” മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാർയെ ആസ്പദമാക്കി അമാനുഷിക കഥകളുടെ പശ്ചാത്തലത്തിൽ സിനിമ ഒരുക്കുന്നുവെങ്കിലും, പതിറ്റാണ്ടുകളായി കേട്ടറിഞ്ഞ കഥകലിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ അവതരണരീതിയിലാണ് ഈ ചിത്രം എത്തുന്നതെന്നതാണ് ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്നത്.
ഒന്നര വർഷം നീണ്ട ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറോടെ പൂർത്തിയായി. ഏറ്റവും പുതിയ വെർച്വൽ പ്രൊഡക്ഷൻ അടക്കമുള്ള ഹൈടെക് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ചിത്രീകരണം നടന്നത്.
ജയസൂര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം അനുഷ്ക ഷെട്ടി, തമിഴ് നടനും സംവിധായകനുമായ പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ പ്രശസ്തി), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരൺ അരവിന്ദാക്ഷൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
മുപ്പതിലധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് “കത്തനാർ” റിലീസ് ചെയ്യുന്നത്.
ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി
എഡിറ്റിംഗ്: റോജിൻ തോമസ്
Tag: Jayasurya – Rojin Thomas film; First look poster “Kathanar” movie released