ജെയ്‌നമ്മ കേസ്: സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചമുത്തി പൊലീസ്
ജെയ്‌നമ്മ തിരോധാന കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചു. കുറ്റകൃത്യം സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രതി സെബാസ്റ്റ്യനെതിരെ തട്ടിക്കൊണ്ടുപോകല്‍ കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. രണ്ടാമത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
രണ്ട് ആഴ്ചയ്ക്കുമേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അന്വേഷണത്തില്‍ വ്യക്തത കൈവരിച്ചിരിക്കുകയാണ്. പ്രതി കുറ്റം സമ്മതിക്കുന്നില്ലെങ്കിലും ശാസ്ത്രീയ തെളിവുകളടക്കം പല തെളിവുകളും സെബാസ്റ്റ്യനെതിരാണ്. ഇപ്പോള്‍ ഡിഎന്‍എ പരിശോധനാഫലവും ജെയ്‌നമ്മയുടെ മൊബൈല്‍ ഫോണ്‍ എവിടെയെന്ന കാര്യവും മാത്രമാണ് വ്യക്തമാകാനുള്ളത്.
ആദ്യഘട്ടത്തില്‍ കൊലപാതകവും തെളിവ് നശിപ്പിക്കലുമായിരുന്നു ചുമത്തിയ കുറ്റങ്ങള്‍. കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ എടുക്കാന്‍ സാധ്യതയുണ്ട്. ഡിഎന്‍എ പരിശോധനാഫലം ലഭിച്ചാല്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് സൂചന.
Tag: Jaynamma case: Police add kidnapping charge against Sebastian