CinemaLatest NewsMovieMusicUncategorized

ക്ലൈമാക്സ് മാത്രമേ ഉള്ളൂ, വേറൊന്നുമില്ല; ദൃശ്യം 3 ന്റെ വെല്ലുവിളികളെക്കുറിച്ച് വ്യക്തമാക്കി ജീത്തു ജോസഫ്

‘ദൃശ്യം 2’ പ്രീമിയർ മുതൽ സിനിമാപ്രേമികളുടെ കൗതുകം കലർന്ന ആകാംക്ഷയാണ് ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാവുമോ എന്ന്. അതിൻറെ സാധ്യതയെക്കുറിച്ച് വിശദീകരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. മൂന്നാംഭാഗത്തിൻറെ ക്ലൈമാക്സ് കൈയിലുണ്ടെന്ന് പറയുന്നു അദ്ദേഹം, മോഹൻലാലിന് അത് ഇഷ്ടമായെന്നും. എന്നാൽ മൂന്നാം ഭാഗത്തിലേക്ക് എത്താനുള്ള വെല്ലുവിളികളെക്കുറിച്ചും ജീത്തു വ്യക്തമാക്കുന്നു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദൃശ്യം 3- ജീത്തു ജോസഫ് വ്യക്തമാക്കുന്നു

ദൃശ്യം ചെയ്തുകഴിഞ്ഞപ്പോൾ രണ്ടാംഭാഗത്തെക്കുറിച്ച് സത്യമായിട്ടും ഒരു പ്ലാൻ ഉണ്ടായിരുന്നതല്ല. ഒരു രണ്ടാംഭാഗം ഉണ്ടാക്കാൻ പറ്റില്ലെന്നാണ് ഞാൻ കരുതിയത്. കഥ തീർന്നു, സിനിമ അവസാനിച്ചു എന്നാണ് ധരിച്ചത്. പിന്നെ 2015ൽ പലരും കഥയുണ്ടാക്കാൻ തുടങ്ങിയപ്പോൾ ആൻറണി പറഞ്ഞതനുസരിച്ച് ഞാൻ ഒന്ന് ശ്രമിച്ചുനോക്കിയതാണ്. പക്ഷേ കിട്ടി. മൂന്നാംഭാഗത്തിൻറെ കാര്യം ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല. കാരണം രണ്ടാംഭാഗം ഉണ്ടാവില്ലെന്ന് ആദ്യം പറഞ്ഞിട്ട് പിന്നെ ആ സിനിമ ചെയ്തു. നല്ലൊരു ഐഡിയ കിട്ടുകയാണെങ്കിൽ ഞാനത് ചെയ്യും. പക്ഷേ അത് ഒരു ബിസിനസ് വശം കണ്ടിട്ട് ഞാൻ ചെയ്യില്ല. ദൃശ്യം 3ന് അനുയോജ്യമായ നല്ലൊരു കഥ വന്നാൽ തീർച്ഛയായും ചെയ്യും. സത്യത്തിൽ ദൃശ്യം 3ൻറെ ക്ലൈമാക്സ് എൻറെ കൈയിലുണ്ട്. പക്ഷേ ക്ലൈമാക്സ് മാത്രമേ ഉള്ളൂ. വേറൊന്നുമില്ല. ഞാനത് ലാലേട്ടനുമായി പങ്കുവച്ചപ്പൊ അദ്ദേഹത്തിന് അത് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ ഈ ക്ലൈമാക്സിലേക്ക് എത്തിക്കണമെങ്കിൽ ഒരുപാട് സംഭവങ്ങൾ വരണം. അതുകൊണ്ട് നടക്കണമെന്ന് നിർബന്ധമൊന്നുമില്ല. ഞാനൊന്ന് ശ്രമിച്ചുനോക്കും. നടന്നില്ലെങ്കിൽ വിട്ടുകളയും. നടന്നാലും ഉടനെയൊന്നും നടക്കില്ല. രണ്ടുമൂന്ന് കൊല്ലമെങ്കിലും എടുക്കും. കാരണം തിരക്കഥ ഡെവലപ് ചെയ്ത് കിട്ടണമെങ്കിൽ അത്രയും സമയമെങ്കിലും എടുക്കുമെന്നാണ് എൻറെ തോന്നൽ. ആറ് വർഷം എടുക്കുമെന്നാണ് ഞാൻ ആൻറണിയോട് പറഞ്ഞത്. ആൻറണി പറഞ്ഞത് ആറ് വർഷം വലിയ ദൈർഘ്യമാണെന്നും രണ്ടുമൂന്ന് കൊല്ലത്തിനുള്ളിൽ സാധ്യമായാൽ നല്ലതാണെന്നുമാണ്. നോക്കട്ടെ, ഉറപ്പൊന്നുമില്ലെന്ന് പറഞ്ഞിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button