കയ്യാങ്കളി കേസില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം : കയ്യാങ്കളി കേസില്‍ സുപ്രീംകോടതിയുടെ വിധിയെ അംഗീകരിക്കുന്നു മുഖ്യമന്ത്രി. കയ്യാങ്കളി കേസ് അവസാനിപ്പിക്കണം എന്ന ആവശ്യവുമായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളുകയും കേസില്‍ വിചാരണ നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തില്‍ നടത്തിയ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കോടതി വിചാരണയ്ക്ക് ഉത്തരവ് നല്‍കിയതിനാല്‍ കയ്യാങ്കളി കേസിലെ പ്രതിപ്പട്ടികയിലുള്ളവരെല്ലാം തന്നെ വിചാരണ നേരിടാന്‍ ബാധ്യസ്ഥരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
അതേസമയം പ്രതിപ്പട്ടികയിലുള്ള വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യകത ഇല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസില്‍ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.