Latest NewsLife StyleUncategorized

എന്തോന്ന് സംസ്കാരം..? അന്ധ വിശ്വാസങ്ങളുടെ പേരിൽ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എൻറെ ഇന്ത്യ; ജസ്‌ല മാടശ്ശേരി

‘സ്വവർഗ വിവാഹം’ കുടുംബസങ്കൽപത്തിന് വിരുദ്ധമെന്നായിരുന്നു ഡെൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്. ഇന്ത്യൻ പാരമ്പര്യത്തിൽ കുടുംബ ജീവിതമായി പരിഗണിക്കാനാവില്ല. കുടുംബ സങ്കൽപത്തിൽ പുരുഷൻ ഭർത്താവും, സ്ത്രീ ഭാര്യയുമാണെന്നും സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് ഡെൽഹി ഹൈക്കോടതിയിലെത്തിയ ഹർജിയിലായിരുന്നു കേന്ദ്രം നിലപാടറിയിച്ചത്.

ഇപ്പോൾ ഇതാ സ്വവർഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കാനാകില്ലെന്ന കേന്ദ്ര സർക്കാർ ഹർജിയെ ചോദ്യം ചെയിതിരിക്കുകയാണ് ബിഗ് ബോസ്സ് താരവും ആക്ടിവിസ്റ്റുമായ ജസ്‌ല മാടശ്ശേരി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ജസ്‌ലയുടെ അഭിപ്രായപ്രകടനം.

എന്തോന്ന് സംസ്കാരം..? ജാതി മാറി കല്ല്യാണം കഴിച്ചതിന് പൊതുവഴിയിൽ ദമ്പതികളെ നഗ്നരാക്കി മർദ്ദിച്ച രാജ്യം എൻറെ ഇന്ത്യ. ജാതി മാറി പ്രണയിച്ചതിന് അപ്പൻ മകളെ കൊന്ന രാജ്യം എൻറെ ഇന്ത്യ എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

അമ്മ മക്കളെയും മക്കൾ ആ മാതാപിതാക്കളെയും തല്ലിക്കൊല്ലുന്ന രാജ്യം എൻറെ ഇന്ത്യ. 2 വയസ്സ് കാരിമുതൽ 90 വയസ്സുകാരി അമ്മമ്മ വരെ ക്രൂരമായ ലൈംഗീക വൈകൃതത്താൽ പിച്ചിചീന്തപ്പെടുന്ന രാജ്യം എൻറെ ഇന്ത്യ. അന്ധ വിശ്വാസങ്ങളുടെ പേരിൽ മക്കളെ കൊല്ലുന്ന അച്ഛനമ്മമാരുടെ രാജ്യം എൻറെ ഇന്ത്യ.

ഭാരതീയ സംസ്കാരം…നീണാൾ വാഴട്ടെ…സ്വവർഗ്ഗരതിക്കാരും മനുഷ്യരാണ്..എന്നെയും നിങ്ങളെയും പോലെ..ജീവിക്കാനുള്ള പൗരാവകാശം റദ്ദ് ചെയ്യപ്പെടുന്നിടത്ത് ശബ്ദങ്ങളുയരട്ടെ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button