Kerala NewsLatest NewsUncategorized
രാജ്യസഭ: എൽഡിഎഫ് സ്ഥാനാർത്ഥികളായ ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക സമർപ്പിച്ചു
തിരുവനന്തപുരം: കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളായ ഡോ. വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശപത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിയമസഭാ സെക്രട്ടറിക്കാണ് പത്രിക സമർപ്പിച്ചത്.
കെ കെ രാഗേഷ്, വയലാർ രവി, പി വി അബ്ദുൾ വഹാബ് എന്നിവർ വിരമിക്കുന്ന ഒഴിവിലേക്കാണ് മൽസരം നടക്കുന്നത്. ഈ മാസം ഇരുപതിനാണ് തിരഞ്ഞെടുപ്പ് നടക്കുക.
രണ്ട് പേരെ എൽഡിഎഫിനും ഒരാളെ യുഡിഎഫിനും രാജ്യസഭയിലേക്ക് അയക്കാനുള്ള അംഗബലമാണ് ഉള്ളത്. യുഡിഎഫിന്റെ സീറ്റിൽ പി വി അബ്ദുൾ വഹാബ് വീണ്ടും മൽസരിക്കും. എ വിജയരാഘവൻ, കെ എൻ ബാലഗോപാൽ, കാനം രാജേന്ദ്രൻ എന്നിവരും സ്ഥാനാർഥികൾക്കൊപ്പമുണ്ടായിരുന്നു.