CinemaKerala NewsLatest News

പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ‘ഹൃദയം’ ക്യാരക്റ്റര്‍ പോസ്റ്റര്‍ റിലീസ്, അപ്പുവിന് പിറന്നാള്‍ ആശംസ നേര്‍ന്ന് മോഹന്‍ലാല്‍

യുവതാരവും നടന്‍ മോഹന്‍ലാലിന്റെ മകനുമായ പ്രണവിന്റെ പിറന്നാളാണ് ഇന്ന്. നിരവധി ആരാധകരാണ്് അപ്പുവെന്ന് വിളിപ്പേരുള്ള പ്രണവിന് ആശംസയുമായി രംഗത്തെത്തിയത്. പ്രണവിന്റെ പിറന്നാളായ ഈ ദിവസം വിനീത് ശ്രീനിവാസനും പ്രണവും ആദ്യമായി ഒന്നിക്കുന്ന ‘ഹൃദയ’ത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു.

മോഹന്‍ലാല്‍ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.’ഹൃദയത്തിലെ പ്രണവിന്റെ പോസ്റ്റര്‍ പങ്കുവെക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. പിറന്നാള്‍ ആശംസകള്‍ അപ്പു. ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’, എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചമയം ഹസന്‍ വണ്ടൂര്‍. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്റണി തോമസ് മാങ്കാലി. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button