Kerala NewsLatest NewsNewsPolitics
നന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും,അതാണ് ചാരിറ്റി; ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: തവനൂരില്‍ മന്ത്രി കെടി ജലീലിനെതിരെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ മത്സരിക്കുമെന്ന് ഉറപ്പായിരിക്കെ യുഡിഎഫിനെയും ഫിറോസിനെയും പരിഹസിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍.
തവനൂരില്‍ ജയിക്കാന്‍ വേണ്ടത് 65,000 വോട്ട്. കാലം കാത്തുവെച്ച നിധിയായ നന്മമരം ഒരു ലൈവിട്ടാല്‍ ഏകദേശം നാലഞ്ചു ലക്ഷം വോട്ട് കിട്ടും. സന്ധ്യയോടെ പോളിംഗ് ബൂത്ത് അടച്ചില്ലെങ്കില്‍ പിറ്റേന്നും വോട്ട് ഒഴുകി വരും. 65,000 വോട്ട് മൂപ്പര്‍ എടുത്തിട്ടു ബാക്കി മറ്റു യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വീതിച്ചു കൊടുക്കും. അദ്ദാണ് ചാരിറ്റിയെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു