”ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു, എന്നാൽ സമാധാനം ഇല്ലായിരുന്നു”; ഭര്‍തൃവീട്ടില്‍ മരിച്ച ജിസ്‌നയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്
കോഴിക്കോട് ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച ജിസ്‌നയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. ജീവിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാല്‍ മനസ്സില്‍ സമാധാനം ഇല്ലായിരുന്നുവെന്നും കുറിപ്പില്‍ ജിസ്‌ന വ്യക്തമാക്കുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജിസ്‌നയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫോറന്‍സിക് സംഘം സ്ഥലത്തെ പരിശോധന ഇന്ന് നടത്തും. ജിസ്‌നയെ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെ, സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ജിസ്‌നയുടെ കുടുംബം രംഗത്തെത്തി. മകളെ കൊലപ്പെടുത്തിയതാണെന്നും, മകനെ തിരിച്ചുനല്‍കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ജിസ്‌നയുടെ രണ്ടര വയസ്സുള്ള മകനെ തിരികെ വേണമെന്നാവശ്യപ്പെട്ട് കുടുംബം ശക്തമായ നിലപാടാണ് കുടുംബത്തിന്റേത്. സംഭവത്തില്‍ എസ്.സി.എസ്.ടി. കമ്മീഷനിലും പരാതി നല്‍കുമെന്ന് ജിസ്‌നയുടെ കുടുംബം അറിയിച്ചു. ഭര്‍തൃവീട്ടുകാരെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാകുന്നതിനിടെ, ബാലുശ്ശേരി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tag; ‘I wanted to live, but there was no peace”; Jisna’s suicide note, who died at her husband’s house, is out