കെ സുരേന്ദ്രന് സുരക്ഷ ഭീഷണി,ഗൺമാനെ നൽകാമെന്ന് സർക്കാർ, പിണറായിയുടെ സുരക്ഷയിൽ വിശ്വാസമില്ലെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷ ഭീഷണി. ഗൺമാനെ അനിവദിക്കാൻ സംസ്ഥാന ഇന്റലിജൻസ് നിർദ്ദേശം. ഇത് സംബന്ധിച്ച് ഇന്റലിജൻസ് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. എന്നാൽ കേന്ദ്ര സർക്കാർ നൽകിയ സുരക്ഷ പോലും വേണ്ടെന്നു വച്ച് തനിക്ക് ഗൺമാനെ ആവശ്യമില്ലെന്ന് സുരേന്ദ്രൻ. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി തന്നെയാണോ സുരക്ഷ എന്ന് ഉറപ്പില്ല. കേരള പോലീസിൽ തനിക്ക് വിശ്വാസമില്ല. പോലീസിന്റെ ഉദ്ദേശം തനിക്കറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ഗൺമാനെ നിമിക്കുന്നത് സംബന്ധിച്ച നിർദ്ദേശം കോഴിക്കോട് റൂറൽ എസ്പിക്ക് ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് നൽകി. നിലവിലെ സാഹചര്യത്തിൽ എക്സ് കാറ്റഗറി സുരക്ഷ അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നത്. സുരക്ഷയ്‌ക്കായി പൊലീസുകാരെ അടിയന്തരമായി നിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. പൊലീസിനെ ഇന്ന് മുതൽ തന്നെ നിയമിക്കുമെന്നാണ് വടകര റൂറൽ എസ്.പി ശ്രീനിവാസൻ അറിയിച്ചത്.
അതേസമയം ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആർ ക്യാമ്പിൽ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ച് താങ്കൾ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരിച്ചു.
ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സർക്കാരിൽ നിന്ന് അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്.കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങൾ ഇതിന് മുൻപ് നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പൊലീസിന്റെ സുരക്ഷയിൽ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാൻ പോകുന്നത്.
ഭീഷണി നിലനില്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇത് ഞാന്‍ ആവശ്യപ്പെട്ടതല്ല. തല്‍ക്കാലം കേരള പോലീസിന്റെ സുരക്ഷ എനിക്ക് വേണ്ട എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പോലീസ് സംരക്ഷണത്തില്‍ പൊതുപ്രവര്‍ത്തനം നടത്താം എന്നു ഞാന്‍ ആലോചിക്കുന്നില്ല. ഞാന്‍ സുരക്ഷാഭീഷണിയില്‍ കഴിയുന്ന സാഹചര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ കാണിച്ചുതരാം എന്നുപറഞ്ഞ മുഖ്യമന്ത്രിയാണ് ഇതിന് മറുപടി പറയേണ്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.