CinemaKerala NewsLatest NewsLocal NewsMovieNews
പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ വന്ന വര്‍ഷ എന്ന പെണ്‍കുട്ടി അഭിനയിച്ച ‘തീ’എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി പൊട്ടിക്കരഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവില്‍ വരുകയും, സഹായ അഭ്യർത്ഥനക്ക് സഹായിച്ചവരിൽ നിന്ന് ഭീക്ഷണി നേരിട്ട വര്‍ഷ എന്ന പെണ്‍കുട്ടി അഭിനയിച്ച വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വര്‍ഷ അഭിനയിച്ച ‘തീ’ എന്ന വെബ് സീരിസിന്റെ ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ജോക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. വര്‍ഷയും രണ്ട് പെണ്‍കുട്ടികളും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ള ‘തീ’ തീവ്രമായ പ്രതികാരത്തിന്റെ കഥപറയുന്ന വെബ് സീരിസാണ്. നവാഗതനായ ഉണ്ണി ഉദയന്‍ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. അമ്മയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കൊപ്പം ഹോസ്പിറ്റലില്‍ വര്‍ഷ ഇപ്പോള്‍ വിശ്രമത്തിലാണ്.