ഷോറൂമില്‍ നിന്ന് ഡ്യൂക്ക് മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍
ആലുവ: കൊച്ചി ആലുവയിലെ ഷോറൂമില്‍ നിന്ന് സ്‌പോര്‍ട്‌സ് ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. സെക്യൂരിറ്റിയെ വിരട്ടി ബൈക്ക് മോഷ്ടിച്ച യുവാക്കളാണ് പിടിയിലായത്. കോഴിക്കോട് സ്വദേശി അമര്‍ജിത്ത്, കൊല്ലം സ്വദേശി ഫിറോസ് എന്നിവരെയാണ്് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ഈ ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുകയായിരുന്നു ഇവര്‍.
തുടര്‍ന്ന് പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്താതെ കടന്നു കളഞ്ഞതോടെ പോലീസ് ഇവരെ് പിന്തുടരുകയായിരുന്നു. ലോക്ഡൗണിന്റെ ഭാഗമായി നടക്കുന്ന വാഹനപരിശോധനാ സംഘത്തിന്റെ മുന്നിലായിരുന്നു് യുവാക്കള്‍ പെട്ടത്്.
എംജി റോഡിലൂടെ ചീറിപ്പാഞ്ഞ ഇവര്‍ മംഗള വനത്തിന് സമീപം വാഹനം ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെയെത്തിയ പൊലീസ് മംഗളവനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇരുവരെയും പിടികൂടി. ഇവരുടെ കൈവശമുണ്ടായിരുന്നത് മോഷ്ടിച്ച വാഹനമാണെന്ന് പന്നീടാണ് വ്യക്തമായത്.