CinemaKerala NewsLatest News
കൊച്ചിയില്‍ ജോജി മോഡല്‍ കൊലപാതകശ്രമം
കൊച്ചി: ജോജി മോഡല്‍ കൊലപാതകശ്രമം. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്ത് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. എറണാകുളം പെരുമ്ബാവൂരിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ 25 വയസുകാരനായ വിഷ്ണു എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിയുണ്ട ശരീരത്തില്‍ നിന്നും നീക്കം ചെയ്തിട്ടില്ലെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതി ഹിരണിനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന സിനിമയിലും സമാനമായ ഒരു കൊലപാതകമുണ്ട്. ജോജി എന്ന സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രവും ആ എയര്‍ ഗണ്‍ തന്നെയാണ്. ഫഹദ് ഫാസിലിന്റെ ആ കഥാപാത്രം പല മനുഷ്യരെയും വല്ലാതെ സ്വാധീനിക്കുകയും ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്