ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടി- രമേശ് ചെന്നിത്തല

ജോസ് കെ. മാണി വിഭാഗത്തെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജോസ് കെ. മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാണിച്ചു. അച്ചടക്കം മുന്നണി സംവിധാനത്തിന് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുതല്‍ ജോസ് കെ.മാണി യുഡിഎഫിനെ വഞ്ചിക്കുകയാണ്. മുന്നണിയെ വെല്ലുവിളിച്ചാണ് അദ്ദേഹം മുന്നോട്ട് പോയത്. ഇങ്ങനുള്ളവരെ മുന്നണിക്കുള്ളില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കെ.എം. മാണിയെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിനോടാണ് ജോസ് കെ. മാണി ഇപ്പോള്‍ അടുപ്പം പുലര്‍ത്തുന്നത്. കെ.എം. മാണി എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലകൊണ്ടിരുന്ന നേതാവാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാരിനെതിരേയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തി. സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ന്നു. അഴിമതിയിലും തീവെട്ടിക്കൊള്ളയിലും സര്‍ക്കാര്‍ മുങ്ങിത്താഴുകയാണ്. കോവിഡ് കാലത്ത് ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹ സമരം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.