accidentgeneralLatest NewsNews

തത്സമയ സംപ്രേഷണത്തിനിടെ മാധ്യമപ്രവർത്തകൻ ഒഴുക്കിൽപ്പെട്ടു

ആവേശം കുറച്ചു കൂടിപോയി റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിന് സമീപം തത്സമയ സംപ്രേക്ഷണം നടത്തുന്നതിനിടെ, അതിശക്തമായ വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഒഴുകിപ്പോയതായി റിപ്പോര്‍ട്ട്. ശക്തമായ വെള്ളപ്പൊക്കത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് സാഹസീക മാധ്യമ പ്രവര്‍ത്തനത്തിനിടെയാണ് അപകടമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അദ്ദേഹം ഒലിച്ച് പോയതിന് തൊട്ട് മുമ്പ് ചെയ്ത റിപ്പോര്‍ട്ടിന്‍റെ ഭാഗങ്ങൾ ഇതിനിടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.അലി മൂസ റാസ എന്ന മാധ്യമ പ്രവര്‍ത്തകനാണ് റിപ്പോര്‍ട്ടിംഗിനിടെ ഒലിച്ച് പോയത്. ഒലിച്ച് പോകുന്നതിന് മുമ്പ് അദ്ദേഹം ഒരു സുരക്ഷയുമില്ലാതെ അതിശക്തമായി ഒഴുകുന്ന വെള്ളത്തില്‍ കഴുത്തറ്റം ഇറങ്ങി നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് വീഡിയോയില്‍ കാണാം. കൈയില്‍ പിടിച്ചിരിക്കുന്ന മൈക്കും അദ്ദേഹത്തിന്‍റെ തലയും മാത്രമാണ് പുറത്ത് ദൃശ്യമായിട്ടുള്ളത്.ദൃശ്യങ്ങളിൽ അരക്കെട്ടോളം വെള്ളത്തിൽനിന്ന് റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്ന മാധ്യമപ്രവർത്തകനെ കാണാം.ക്രമേണ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും കഴുത്തോളം എത്തുകയും ചെയ്തതോടെ അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ സാധിക്കാതെയായി. മൈക്കും തലയും ഉയർത്തിപ്പിടിച്ച് വാർത്താവതരണം തുടരാൻ ശ്രമിച്ചെങ്കിലുംശക്തമായ ഒഴുക്കിൽ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. വിഡിയോ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമത്തിൽ വൈറലായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button