DeathKerala NewsLatest NewsLocal NewsNews
ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി വീണു രണ്ട് വിദ്യാർത്ഥികൾ പാലക്കാട് മരണപെട്ടു.

പാലക്കാട് കിഴക്കഞ്ചേരി കുളമുള്ളിയിൽ രണ്ടു വിദ്യാർത്ഥികൾ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. കുന്നുക്കാട് സ്വദേശി മുബാറക്കിൻ്റെ മകൻ മുഹ്സിൻ(15), ആസിഫ്(15), എന്നിവരാണ് മരണപ്പെട്ടത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്.
കിഴക്കഞ്ചേരി എരുക്കുംചിറ അയ്യപ്പൻ പരുതയിലെ ഉപയോഗ ശൂന്യമായ പാറമടയിലാണ് അപകടം. ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി ഇരുവരും ക്വാറികളിൽ വീഴുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കിഴക്കഞ്ചേരി എൻ പി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആസിഫ്, മേലിടുക്കാവിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് മുഹ്സിൻ.