Kerala NewsLatest News
കപ്പിത്താനെ കാണാനില്ല; പെയ്ന്റിങ് പങ്കുവെച്ച് ജോയ് മാത്യുവിന്റെ പരിഹാസം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്ക് കുത്തനെ ഉയരുകയാണ്. ഇതിനിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വാര്‍ത്താസമ്മേളനം നടത്തിയിട്ട് കാലം കുറേയായി. കോവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം പരാജയപ്പെട്ടെന്ന വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി ട്രോളിക്കൊണ്ട് നടന്‍ ജോയ്മാത്യുവിന്റെ പോസ്റ്റ്. കപ്പിത്താനില്ലാത്ത കപ്പലിന്റെ ചിത്രമാണ് ഫേസ്‌ബുക്കിലൂടെ ജോയ്മാത്യു പങ്കുവെച്ചത്.
പ്രശസ്ത ജര്‍മന്‍ഡാനിഷ് ചിത്രകാരനായ എമില്‍ നോള്‍ഡെയുടെ പെയിന്റിങ് ആണ് പങ്കുവെച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ ഈസ് മിസിങ് എന്ന തലക്കെട്ടും നല്‍കിയിട്ടുണ്ട്.
പോസ്റ്റിനെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.