സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാർ എം എൽ എ.എന്ന് മനോജ് കുമാർ,ശരിയാണെന്നു ഫെനി ബാലകൃഷ്‌ണൻ.

കൊല്ലം/ സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേഷ് കുമാർ എം എൽ എ ആണെന്ന് കേരള കോൺഗ്രസ് ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് കുമാർ. പരാതിക്കാരിയെ കൊണ്ട് പലതും പറയിക്കുകയും എഴുതിക്കുകയും ചെയ്‌തത് ഗണേഷ് കുമാറാണ് എന്നാണ് മനോജ് കുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്ന താണ്. സോളാർ കേസുമായി ബന്ധപ്പെട്ടു മുഖ്യമായ ഒരു രഹസ്യം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അറിയാം. അദ്ദേഹത്തിന്റെ മാന്യത കൊണ്ടാണ് അത് അദ്ദേഹം പറയാതിരിക്കുന്നത്. ആ രഹസ്യം എന്താ ണെന്ന് എനിക്കും അറിയാം. ഉമ്മൻ ചാണ്ടി തുറന്നു പറയാത്തിടത്തോ ളം അത് തുറന്ന് പറയാൻ തനിക്കു നിർവ്വാഹം ഇല്ല. യു ഡി എഫ് സർക്കാരിൽ നിന്ന് ഗണേഷ് രാജിവയ്‌ക്കുമ്പോൾ അദ്ദേഹം പിതൃ തുല്യനായി കാണുന്ന ഉമ്മൻചാണ്ടിക്ക് വേണ്ടിയാണ് താൻ രാജി വയ്‌ക്കുന്നത് എന്ന് അന്ന് പറഞ്ഞിരുന്നതാണ്. ഭാര്യ നൽകിയ കേസ് തീരുന്ന മുറയ്ക്ക് മന്ത്രിസഭയിലേക്ക് മടങ്ങിവരാമെന്നായിരുന്നു ഗണേഷ് പ്രതീക്ഷിച്ചത്. അത് നടക്കാതായതോടെ ഗണേഷ് യു ഡി എഫിന് എതിരെ തിരിയുകയായിരുന്നു. മനോജ് കുമാർ പറയുന്നു.
പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് വാക്ക് നൽകി യിരുന്നുവെന്ന് അവർ തന്നെ അന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ ഗണേഷ് അറിയാതെ പ്രദീപിന് ഒന്നും നടത്താനാ കില്ല. തനിക്ക് മാത്രമാണ് പരാതിക്കാരിയുമായി ബന്ധം എന്നാണ് ഗണേഷ് ആദ്യം കരുതിയിരുന്നത്. ഗണേഷ് കുമാറിന്റെ പേര് വരാ തിരിക്കാൻ ഫെനി ബാലകൃഷ്‌ണനെ കണ്ട് സംസാരിച്ചിരുന്നു. വിഷയ ത്തിൽ സജി ചെറിയാൻ ഇടപെട്ടിട്ടുണ്ടെന്ന് പരാതിക്കാരി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മനോജ് പറയുന്നു. മനോജിന്റെ വെളിപ്പെടു ത്തലിന് പിറകെ സജി ചെറിയാൻ ആരോപണം നിഷേധിച്ചിട്ടുണ്ടെ ങ്കിലും,ശരണ്യ മനോജ് എന്ന മനോജ്ന കുമാർ നടത്തിയ വെളിപ്പെ ടുത്തൽ ശരിവച്ച് പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്‌ണൻ രംഗത്തെത്തി. സത്യം പുറത്തു വന്നതിൽ സന്തോഷ മെന്നായിരുന്നു ഫെന്നിയുടെ പ്രതികരണം.
എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞ രഹസ്യം എന്നത് നേരത്തെ വാർത്തകളിൽ നിറഞ്ഞ കാര്യമാണ് അത് എന്താണെന്ന് ഉമ്മൻ ചാണ്ടി ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യക്തിപരമായ കാര്യമാണ് എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ശരണ്യ മനോജ് എന്നറിയപ്പെടുന്ന മനോജ് കുമാർ ആർ ബാലകൃഷ്‌ണ പിളള യുടേയും ഗണേഷ് കുമാറിന്റെയും ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായിരുന്നു. അടുത്തിടെയാണ് കേരളാ കോൺഗ്രസ് ബി വിട്ട് മനോജ് കോൺഗ്രസിൽ ചേർന്നത്. അതേസമയം, മനോജ് കുമാറിന്റെ ആരോപണങ്ങൾ സോളാർ കേസിലെ പരാതിക്കാരി നിഷേധിച്ചു. അടിസ്ഥാനം ഇല്ലാത്ത ആരോപണമാണ് ശരണ്യ മനോജിന്റേതെ ന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം ഉണ്ടായത്. യു ഡി എഫ് പ്രചരണ യോഗത്തിൽ സോളാർ വിഷയത്തെപ്പറ്റി മനോജ് കുമാർ നടത്തിയ വെളിപ്പെടുത്തൽ ഇപ്പോൾ വാർത്തകളുടെ ലോകത്ത് കത്തിക്കയറുകയാണ്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ പ്രദീപിന്റെ മൊഴികൾ ഗണേഷ്‌കുമാർ എം എൽ ക്കെതിരെ മാത്രമാണ് ഉണ്ടാവുക. ഇക്കാ ര്യത്തിൽ ചരടുകൾ വലിച്ചത് ഗണേഷ് കുമാർ ആണെന്നതും, കേസ ന്വേഷണം നേരായ നിലയിലാണ് നടക്കുന്നതെങ്കിൽ, അട്ടിമറികൾ നടന്നില്ല എങ്കിൽ മാപ്പുസാക്ഷികളെ സ്വാധീനിക്കുന്നതിനു പ്രദീപിനെ ചുമതല പെടുത്തുന്നത് ഗണേഷ് കുമാർ ആണെന്ന പൊലീസിന് ലഭിച്ച തെളിവുകൾ വിവരങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴിതുറക്കും.