കാര്യഗൗരവം മനസ്സിലാക്കാതെയാണ് താന്‍ പ്രതികരിച്ചത്; സംവിധായന്‍ ജൂഡ് ആന്റണി.
കൊച്ചി: തനിക്ക് തെറ്റുപറ്റിയെന്നും അത് ഞാന്‍ തുറന്നു പറയുന്നു എന്നും ജൂഡ് ആന്റണി. മുന്‍ മന്ത്രി എം.എം. മണിക്കും നടി പാര്‍വതിക്കും എതിരായി ചില പരാമര്‍ശങ്ങള്‍ താരം നടത്തിയിരുന്നു. ഇതിനാണ് ജൂഡ് ആന്റണി ക്ഷമ ചോദിക്കുന്നത്.
നടി പാര്‍വതി മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു എന്ന വാര്‍ത്താ അഭ്യൂഹങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി താന്‍ നടിക്കെതിരെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചിരുന്നു. തന്റെ അറിവില്‍ മലയാള സിനിമയില്‍ അത്തരത്തില്‍ കാസ്റ്റിങ് കൗച്ചിങ് നടന്നതായി തനിക്ക് അറിവില്ലായിരുന്നു. അതിനാലാണ് അങ്ങനെ പറഞ്ഞത്. ഇത് തെറ്റായി പോയി. അങ്ങനെ ഒരു കാര്യം നടി യഥാര്‍ത്ഥത്തില്‍ പറഞ്ഞിരുന്നോ എന്ന് പോലും തനിക്ക് അറിയില്ല എന്നായിരുന്നു ജൂഡ് ഇപ്പോള്‍ തുറന്നു പറയുന്നത്.
അത്തരത്തില്‍ അന്തരിച്ച മുന്‍ മന്ത്രി എം.എം മാണിയെ കുറിച്ചും ജൂഡ് തെറ്റായ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രി എം.എം. മണി മന്ത്രിയായപ്പോള്‍ ‘സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് അറിവില്ലായ്മ കൊണ്ടായിരുന്നു. സ്‌കൂളില്‍ പോകാന്‍ പറ്റാതിരുന്ന ബാല്യകാലം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും ജീവിതാനുഭവങ്ങള്‍ ഏറെയുള്ള ആളാണെന്നും പിന്നീടാണ് അറിഞ്ഞത്.
വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന തിരിച്ചറിവും പിന്നീടാണ് ഉണ്ടായത്. അതെനിക്ക് പറ്റിയ തെറ്റായിരുന്നു. രണ്ടാമത് അദ്ദേഹം എംഎല്‍എ ആയപ്പോള്‍ മനസ് നിറഞ്ഞ് അഭിനന്ദിച്ചിരുന്നു എന്ന വെളിപ്പെടുത്തലാണ് താരം ഇപ്പോള്‍ നടത്തിയത്.