Latest NewsNationalNewsWorld

ഇന്ത്യയുടെ ആഗോള വീക്ഷണത്തിന് പിന്തുണ അറിയിച്ച് ബ്രിട്ടൻ; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് പ്രതിനിധി

ലണ്ടൻ: പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആഗോള വീക്ഷണത്തിന് പിന്തുണ അറിയിച്ച് ബ്രിട്ടൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്. ഇന്ത്യയുടെ പരിശ്രമങ്ങൾ ബ്രിട്ടീഷ് പ്രതിനിധി അലോക് ശർമ്മ എടുത്തുപറഞ്ഞു. ബ്രിട്ടനിൽ നടക്കാനിരിക്കുന്ന 26-ാം മത് ഐക്യരാഷ്ട്രസഭാ പരിസ്ഥിതി വ്യതിയാന സമ്മേളനത്തിന്റെ അദ്ധ്യക്ഷനാണ് ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് പൗരനും ഇന്ത്യൻ വംശജനുമായ അലോക് ശർമ്മയാണ് ഇന്ത്യ സന്ദർശിച്ചത്.

പാരമ്പര്യേതര ഊർജ്ജരംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിനും ആഗോളതലത്തിൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന സഹായത്തിനും ശർമ്മ നന്ദി അറിയിച്ചു. സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ എന്ന നിലയിൽ അലോക് ശർമ്മ ഇന്ത്യ സമ്മേളനത്തിൽ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ചും നരേന്ദ്രമോദിയുമായി ചർച്ച നടത്തി. ബ്രിട്ടന്റെ പുതിയ നയം പരിസ്ഥിതി സംരക്ഷണത്തിൽ അടിയുറച്ചതാണെന്നും യു.കെയുടെ നാഷണലി ഡിറ്റർമൈൻഡ് കോണ്ട്രിബ്യൂഷൻ നയവും ശർമ്മ വ്യക്തമാക്കി.

ആഗോളതലത്തിലാണ് പരിസ്ഥിതി സംരക്ഷണം നടത്തേണ്ടത്. ചില രാജ്യങ്ങൾ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ പിന്നോട്ടാണ്. അത്തരം രാജ്യങ്ങളോടുള്ള നിലപാടുകൾ നിർണ്ണായകമാണെന്നും നരേന്ദ്രമോദി കൂടിക്കാഴ്ചയിലെടുത്തു പറഞ്ഞതായി അലോക് ശർമ്മ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button