CrimeKerala NewsLatest NewsLaw,Politics

സഹകരണ ബാങ്കില്‍ 13 കോടിയുടെ തട്ടിപ്പ്; നടപടി എടുക്കാതെ അധികൃതര്‍.

പത്തനംതിട്ട: കൊറ്റനാട് സര്‍വീസ് സഹകരണ ബാങ്കില്‍ 13 കോടിയുടെ തട്ടിപ്പ് പുറത്ത്. സിപിഎം ഭരണസമിതിയിലുള്ള ബാങ്കില്‍ വ്യാജ വായ്പയിലൂടെ 13 കോടി രൂപ വെട്ടിപ്പ് നടത്തി.

80 ല്‍ കൂടുതല്‍ വ്യാജ വായ്പ്പ തട്ടിപ്പുകളാണ് ബാങ്കില്‍ നടന്നിരിക്കുന്നത്. ബാങ്കില്‍ തിരുമറി നടക്കുന്നതായും ബാങ്ക് നഷ്ടത്തിലായതും വിലയിരുത്താന്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുള്ള വിവരം പുറംലോകമറിഞ്ഞത്.

ബാങ്കിന്റെ റൂളനുസരിച്ച് കൃത്യമായ ഈടില്ലാതെ വ്യാജ ആളുകളുടെ പേരില്‍ രണ്ടു മുതല്‍ 10 ലക്ഷം വരെ വായ്പ്പ നല്‍കിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സെക്രട്ടറി ഇന്‍ ചാര്‍ജ് എംഎം തോമസ്, ജീവനക്കാരന്‍ സിഎച്ച് ഇസ്‌മെയില്‍, ഭരണ സമിതി പ്രസിഡന്റ് പിപി രാജന്‍, ബോര്‍ഡ് അംഗങ്ങളായ മത്തായിക്കുട്ടി, ബി ഗിരീഷ്‌കുമാര്‍ എന്നിവരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു എന്നലാതെ തുടര്‍ന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button