ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായ പരാമർശം: ജസ്റ്റിസ് കർണൻ അറസ്റ്റില്‍.

ചെന്നൈ / വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ കേസിൽ മദ്രാസ് ഹൈ ക്കോടതി മുന്‍ ജഡ്ജി സി.എസ്. കർണൻ ചെന്നൈയിൽ അറസ്റ്റിലായി. കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ പൊലീസ് സൈബർ സെൽ എടുത്ത കേസിൽ ബുധനാഴ്ച ചെന്നൈയിൽ വച്ചാണ് കർണനെ അറസ്റ്റ് ചെയ്യു ന്നത്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാർ, മുൻ ജഡ്ജിമാർ തുടങ്ങിയവർക്കെതിരെയാണ് കർണൻ ആരോപണ ങ്ങൾ ഉന്നയിച്ചിരുന്നത്.
കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിതാ ജഡ്ജി മാർക്ക് നേരെയും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ ലൈം ഗിക അതിക്രമത്തിന് ശ്രമിച്ചതായി കർണൻ ഒരു വിഡിയോയിൽ ആരോപണം ഉന്നയിക്കുകയായിരുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്. വനിതാ ജീവനക്കാരുടെ പേരുകളും കർണ്ണൻ വെളിപെടുത്തിയിരുന്നതാണ്. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിഹച്ചിരുന്ന ജസ്റ്റിസ് കര്‍ണന്റെ വീഡിയോകള്‍ യുട്യൂബിലൂടെ പുറത്ത് വന്നിരുന്നു. തുടര്‍ന്ന് തമിഴ്നാട് ബാര്‍ കൗണ്‍സിൽ ഇത് സംബന്ധിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരി ഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ ത്തികരമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തടയാനും ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിക്കുകയുമുണ്ടായി. ഒപ്പം കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കുകയുണ്ടായി.
മദ്രാസ് ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടി സ്ഥാനത്തിലാണ് കർണനെതിരേ നീക്കം ഉണ്ടായത്. കർണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് പരാതി നൽക്കുകയായിരുന്നു.
ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളി പ്പെടുത്തിയ സംഭവം ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട് ജഡ്ജിമാര്‍ക്ക് എതിരെ ജസ്റ്റിസ് കര്‍ണര്‍ സ്വമേയധാ കേസെടുത്ത് അഞ്ച് വര്‍ഷം കഠിനതട വ് ശിക്ഷ വിധിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ജസ്റ്റിസ് കര്‍ണനെ തിരേ കേസെടുക്കുകയായിരുന്നു.