നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25ന് നടപ്പിലാക്കാമെന്ന് കെ. എ. പോള്‍ സുപ്രീംകോടതിയില്‍
യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25ന് നടപ്പിലാക്കാമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ. എ. പോള്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മാധ്യമങ്ങളെ മൂന്നു ദിവസത്തേക്ക് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു പോള്‍ ഈ വിവരം വെളിപ്പെടുത്തിയത്.
മാധ്യമങ്ങളെ മൂന്നു ദിവസം റിപ്പോര്‍ട്ടിംഗില്‍ നിന്ന് വിലക്കാനും, മോചനശ്രമങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് കാന്തപുരത്തെയും അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ട് പോള്‍ ഹര്‍ജി സമര്‍പ്പിച്ചു. ഇത് നിമിഷപ്രിയയുടെ തന്നെ ആവശ്യമാണെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. പോളിന്റെ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന് സുപ്രീംകോടതി നോട്ടീസ് നല്‍കി. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
Tag: K. A. Paul tells Supreme Court that Nimishapriya’s death sentence may be carried out on August 24 or 25