CrimeDeathKerala NewsLatest NewsLaw,
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ കൊലപ്പെടുത്തിയ കേസ്;വിചാരണ ഇന്ന്
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും.
മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും സെഷന്‍സ് കോടിതിയിലേക്ക് കേസ് മാറ്റിയതിന് ശേഷം ആദ്യമായാണ് ഇന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ച് കാറ് ഓടിച്ചാണ് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കൊലപ്പെടുത്തിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടതിന് ശേഷം ഇപ്പോഴാണ് വിചാരണ നടപടികള്‍ ആരംഭിക്കുന്നത്.
അതേസമയം കേസിലെ ഒന്നാം പ്രതി ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും രണ്ടാം പ്രതിയും വാഹന ഉടമയും ആയ വഫാ ഫിറോസും വിചാരണയ്ക്കായി ഇന്ന് കോടതിയില്‍ ഹാജരാകണം.