Kerala NewsLatest NewsLaw,NationalNewsPolitics
കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍ തന്നെ
ന്യൂഡല്‍ഹി : വീണ്ടും കെ മുരളീധരന്‍ തന്നെ കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു അദ്ദേഹം കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത്.
എന്നാല്‍ രണ്ടാമതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയാണ് കെ മുരളീധനെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്. അതേസമയം കെപിസിസി പ്രസിഡന്റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനുമായുണ്ടായ അസ്വാകസ്യങ്ങള്‍ കാരണമാണ് കെ മുരളീധരന്‍ നേരത്തെ സ്ഥാനമൊഴിഞ്ഞിരുന്നത്.
നിലവില്‍ വടകര എം.പി ആയ കെ മുരളീധരന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചെങ്കിലും പരാജയം സമ്മതിക്കുകയായിരുന്നു.